ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

Jul 3, 2025 - 14:24
 0  12
ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ താരമായി നടി ദീപിക പദുകോൺ. ഇന്ത്യയിൽ നിന്ന് ഈ ബഹുമതി നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് ദീപിക സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവു‍ഡ് ചേമ്പർ ഓഫ് കൊമേഴ്സിൽ നിന്നുളള വാക്ക് ഓഫ് ഫെയിം സെലക്ഷൻ പാനലാണ് ദീപിക ഉൾപ്പെടെയുളളവരെ ബ​ഹുമതിക്കായി തിരഞ്ഞെടുത്തത്. നൂറുകണക്കിന് നാമനിർദേശങ്ങളാണ് ഇതിനായി ഉണ്ടായിരുന്നത്. ജൂൺ 20ന് അർഹരായവരെ പാനൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ജൂൺ‌ 25ന് പാനലിന്റെ തീരുമാനത്തിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഡയറക്ടർ ബോർഡ് അം​ഗീകാരം നൽകിയതോടെയാണ് ദീപികയ്ക്ക് ബ​ഹുമതി ലഭിച്ചത്.

ദീപിക പദുകോണിന് പുറമെ മിലി സൈറസ്, തിമോത്തി ചലാമെറ്റ്, ഹോളിവുഡ് താരം എമിലി ബ്ലണ്ട്, ഫ്രഞ്ച് താരം കോട്ടിലാർഡ്, കനേഡിയൻ താരം റെയ്ച്ചൽ മക്ആദംസ്, ഇറ്റാലിയൻ താരം ഫ്രാങ്കോ നീറോ, സെലിബ്രിറ്റി ഷെഫ് ​ഗോർഡൻ റംസായ് തുടങ്ങിയവർക്കും ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി ലഭിച്ചു