കൂട്ടബലാത്സംഗ കേസിന് ശേഷം കനത്ത സുരക്ഷയിൽ വീണ്ടും തുറന്ന് സൗത്ത് കൊൽക്കത്ത ലോ കോളേജ്

Jul 7, 2025 - 14:29
 0  3
കൂട്ടബലാത്സംഗ കേസിന് ശേഷം കനത്ത സുരക്ഷയിൽ വീണ്ടും തുറന്ന് സൗത്ത് കൊൽക്കത്ത ലോ കോളേജ്

കൊൽക്കത്ത: ഒന്നാം വർഷ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിനെ തുടർന്ന് 11 ദിവസത്തേക്ക് അടച്ചിട്ട സൗത്ത് കൊൽക്കത്ത ലോ കോളേജ് കനത്ത സുരക്ഷയോടെ വീണ്ടും തുറന്നു. പരീക്ഷാ ഫോമുകൾ പൂരിപ്പിച്ചിട്ടില്ലാത്ത ഒന്നാം സെമസ്റ്ററിലെ ബിഎ എൽഎൽബി വിദ്യാർത്ഥികളോട് മാത്രമേ ഈ സന്ദർഭത്തിൽ വരാൻ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വൈസ് പ്രിൻസിപ്പൽ നയന ചാറ്റർജി പറഞ്ഞു. ഏകദേശം 100 വിദ്യാർത്ഥികളാണ് കോളേജിലേക്ക് എത്തിയത്.

എല്ലാ വിദ്യാർത്ഥികൾക്കൊപ്പവും അവരുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോളേജ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഒരു വിദ്യാർത്ഥിയെയും ക്യാംപസിൽ നില്ക്കാൻ അനുവദിച്ചിരുന്നില്ല. കൂടാതെ അവസാനത്തെ വിദ്യാർത്ഥിയും പോയതിനുശേഷം മാത്രമേ ക്യാംപസ് വിട്ട് എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാർക്കും പോകാൻ കഴിയൂ എന്നും കോളേജ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.

കൂടാതെ നിശ്ചിത സമയത്തിനുള്ളിൽ തന്നെ കോളേജ് വിട്ട് അധ്യാപകരും അനധ്യാപകരും പോയിരുന്നു. കൊൽക്കത്ത പോലീസ് അനുമതി നൽകിയതിനെ തുടർന്നാണ് ക്യാമ്പസ് വീണ്ടും തുറക്കാനുള്ള തീരുമാനം ഉണ്ടായത്. ജൂൺ 25 ന് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് ജൂൺ 29 ന് അടച്ചിട്ടിരുന്നു.