ജെഎസ്കെ വിവാദം: ശനിയാഴ്ച്ച സിനിമ കാണുമെന്ന് ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപി നായകനായ 'ജെ എസ് കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹർജിയിൽ ഒടുവിൽ സിനിമ കാണാൻ തീരുമാനിച്ച് ഹൈക്കോടതി. സിനിമ കാണേണ്ടതില്ലെന്ന മുൻ തീരുമാനം ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജസ്റ്റീസ് എൻ. നഗരേഷ് മാറ്റി. സിനിമ കണ്ടിട്ട് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 10ന് പാലാരിവട്ടത്തെ ലാൽ മീഡിയയിൽ ജഡ്‌ജി സിനിമ കാണും. നിർമ്മാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സിനിമ കാണണമെന്ന് ജഡ്ജിയോട് നിർമ്മാതാക്കൾ നേരത്തെ ആവശ്യപ്പെട്ടെങ്കിലും, കാണേണ്ടതില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.
സിനിമയക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ നിര്‍മാതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജാനകി എന്ന പേര് എന്തിന് മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സെൻസർ ബോർഡിനോട് ചോദിച്ചിരുന്നു. ആ പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.