ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു

ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. സ്പെയിനിലെ സമോറയിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ജോട്ടയുടെ സഹോദരൻ ആന്ദ്രെ സില്‍വയും കാറിലുണ്ടായിരുന്നതായാണ് വിവരം. കാർ പൂർണമായും കത്തി നശിച്ചതായും റിപ്പോർട്ടുണ്ട്.
ലംബോർഗിനിയിലാണ് ഡിയോഗോയും സഹോദരനും സഞ്ചരിച്ചിരുന്നത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നുവെന്നാണ് വിവരം.
10 ദിവസം മുൻപാണ് സ്‌കൂൾ കാല സുഹൃത്ത് റൂത് കാർഡോസോയെ ജോട്ട വിവാഹം കഴിച്ചത്. ഇവർക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ട്.