പാട്ടും പ്രണയവും പലായനവും നിറഞ്ഞ, ജയരാജ് മിത്രയുടെ പുതിയ നാല് പുസ്തകങ്ങൾ

Aug 22, 2024 - 06:49
Aug 22, 2024 - 15:17
 0  39
പാട്ടും പ്രണയവും പലായനവും നിറഞ്ഞ,  ജയരാജ് മിത്രയുടെ  പുതിയ  നാല് പുസ്തകങ്ങൾ
ഏതൊരു സിനിമാപാട്ടിനേക്കുറിച്ചും അതിൻ്റെ ശില്പികൾക്ക് ഒരു കഥ പറയാൻ കാണും.
ആ പാട്ട് കേട്ട ആസ്വാദകർക്കുമുണ്ടാകും കഥകളേറെ. 
ഞാൻ ജയരാജ് മിത്ര. എൻ്റെ പുതിയ നാല് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകൃതമായിരിക്കുകയാണ്. പാട്ടും പ്രണയവും പലായനവും നിറഞ്ഞ പുസ്തകങ്ങൾ.
പാട്ട് കേട്ട എൻ്റെ മനസ്സിറങ്ങിത്തിരിച്ച വഴികളിലെ കാറ്റും വെയിലും മഴയുമാണ് ഇതിലെ മൂന്ന് പുസ്തകങ്ങൾ.
ഓരോ പാട്ടും എന്നെ എന്തെന്ത് ഓർമ്മകളിലേയ്ക്കൊഴുക്കിവിട്ടു എന്ന കഥപറച്ചിലിൻ്റെ മൂന്ന് പുസ്തകങ്ങൾ.
ഇനിയൊരു പുസ്തകം, മനസ്സിനൊപ്പം ശരീരവും ഇറങ്ങിത്തിരിച്ച യാത്രാവിവരണമാണ്. വെറും അമ്പത് കിലോമീറ്റർ യാത്രയിൽപ്പോലും ഞാനോ കൂടെയുള്ളവരോ വെറുതെയിരിക്കുന്നില്ല എന്നും ; ഓരോ കാഴ്ചയും മനസ്സുകളെ നൂറുനൂറ് വഴികളിൽ അലയാൻ വിടുന്നു എന്നും തിരിച്ചറിയുന്ന യാത്രാവിവരണം.
ഒരു പുസ്തകത്തിന് 200 രൂപയാണ് വില.
നാലും ഒരുമിച്ചെടുത്താൽ 800 ന് പകരം 700 ന് ലഭിക്കും.
VPP , GP സൗകര്യങ്ങൾ ഉണ്ട്.
പുസ്തകം അയക്കാനുള്ള തപാൽ ചാർജ്ജ് ഈടാക്കുന്നില്ലാ.
താത്പര്യമെങ്കിൽ ഫോൺ നമ്പറോടുകൂടിയ വിലാസം തന്നോളൂ.
ജയരാജ് മിത്ര.
9447035552
മിത്ര പബ്ലിക്കേഷൻസ്.
9400045552