മുൻ ഭാര്യക്കും മകൾക്കും മാസം 4 ലക്ഷം രൂപ നൽകണം; ക്രിക്കറ്റ് താരം ഷമിക്ക് തിരിച്ചടി

Jul 2, 2025 - 13:34
 0  4
മുൻ ഭാര്യക്കും മകൾക്കും മാസം 4 ലക്ഷം രൂപ നൽകണം; ക്രിക്കറ്റ് താരം ഷമിക്ക് തിരിച്ചടി

കോൽക്കത്ത: വിവാഹമോചനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി കോടതി വിധി. മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കും മാസം 4 ലക്ഷം രൂപ വീതം ജീവനാംശം നൽകണമെന്നാണ് കൽക്കട്ട ഹൈക്കോടതിയുടെ വിധി. ഹസിൻ ജഹാന് പ്രതിമാസം ഒന്നര ലക്ഷം രൂപയും മകൾ ഐറയ്ക്ക് പ്രതിമാസം രണ്ടര ലക്ഷം രൂപയുമാണ് നൽകേണ്ടത്.

 ഗാർഹിക പീഡനത്തിനെതിരേയുള്ള നിയമം പ്രകാരമാണ് കേസ് ഫയൽ ചെയ്തിരുന്നത്. ദീർഘകാലം നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ കേസ് അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്