ഫയര്‍ അലാറം മുഴങ്ങി; തീ പിടിത്തം ഭയന്ന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടി യാത്രക്കാര്‍

മാഡ്രിഡ്: റയാനെയർ വിമാനത്തിന്‍റെ ഫയർ അലാറം തീപിടിത്ത മുന്നറിയിപ്പ് നല്‍കിയതിനെ തുടർന്ന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ 18 യാത്രക്കാർക്ക് പരിക്കേറ്റു. വിമാനത്തിന് തീപിടിത്തമുണ്ടായിട്ടില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
സ്പെയിനിലെ പാല്‍മ ഡി മല്ലോർക്ക വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിന് തീപിടിത്തമുണ്ടായിട്ടില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്നുയരാൻ തയാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പുണ്ടായത്. അതേസമയം, വിമാനത്തില്‍ ചെറിയ തോതില്‍ തീ ഉണ്ടായതായിചില റിപ്പോർട്ടുകളുണ്ട്.