ക്രിക്കറ്റിൽ മറ്റൊരു വീരഗാഥ- ഇൻഡ്യൻ വനിത ടീം: സപ്ന അനു ബി ജോർജ്

Nov 3, 2025 - 12:09
 0  9
ക്രിക്കറ്റിൽ മറ്റൊരു വീരഗാഥ- ഇൻഡ്യൻ വനിത ടീം: സപ്ന അനു  ബി ജോർജ്

‘ഒന്നു പിഴച്ചാൽ മൂന്ന് എന്ന പഴഞ്ചൊല്ല്’ പ്രാവർത്തികമാക്കിക്കൊണ്ട് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീംലോകകിരീടം മൂന്നാം തവണ കയ്യെത്തിപ്പിടിച്ചത്’.ക്രിക്കറ്റിൽ മറ്റൊരു വീരഗാഥ കൂടെ നമ്മുടെ ‘ഇൻഡ്യൻ ഗേൾസ്’ രചിച്ചു.ഫൈനലിൽ വനിതാ ലോകകപ്പിൽ സുവർണ വിജയത്തോടെയണ് വനിത ക്രിക്കറ്റ് ടീം ചരിത്രംകുറിച്ചത്.തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ജമീമ റോഡ്രിഗ്സിന്റെ സെഞ്ചറിക്കരുത്തിലാണ് ഇന്ത്യ ഫൈനലിൽ എത്തിയത്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയ ഇന്ത്യ,50 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു.ബോളിങ്ങിലും ദീപ്തി ശർമയുടെയും ഷെഫാലി വർമയുടെയും കരുത്തുറ്റപ്രകടനങ്ങളാണ് ഇന്ത്യൻ വിജയത്തിന് ശക്തിനൽകിയത്.ഇരുവരും അഞ്ചും,രണ്ടും വിക്കറ്റ് വീഴ്ത്തി. അങ്ങനെ 1973ൽ തുടങ്ങിയ വനിതാ ലോകകപ്പിന്റെ 13–ആം എഡിഷനിൽ ശക്തമായ ഒരു തിലകക്കുറി അണിയിച്ചു.

ടീമിൽ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.അമന്‍ജോത് കൗർ ടീമിൽ തിരിച്ചെത്തി.രേണുക സിംഗ് പുറത്തായി.ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.ആദ്യ മത്സരത്തിൽ ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ പാകിസ്താനെയുമാണ് ഇന്ത്യ തോൽപ്പിച്ചത്.ഏകദിന ലോകകപ്പ് ചരിത്രത്തിലാദ്യം, മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ മാതൃകയായത്.മഴയെത്തുടർന്ന്‌ തണുത്തുറഞ്ഞ നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തെ ആദ്യം ചൂടുപിടിപ്പിച്ചത്‌ ഷഫാലി വർമയാണ്‌.പിന്നെ ഓൾറൌണ്ടർ മികവുമായി ദീപ്‌തി ശർമയും.87 റണ്ണടിച്ച ഷഫാലി രണ്ട്‌ വിക്കറ്റുമെടുത്തു.58 റണ്ണെടുത്ത സ്‌പിന്നർ ദീപ്‌തി ശർമ 5 വിക്കറ്റ്‌ സ്വന്തമാക്കി.ഇന്ത്യയുടെ മികച്ച സ്‌കോർ പിന്തുടർന്ന ആഫ്രിക്കൻ വനിതകൾക്ക്‌ 45.3 ഓവറിൽ 246 റണ്ണിൽ കളി അവസാനിപ്പിക്കേണ്ടി വന്നു.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റെടുത്ത ഇന്ത്യക്കായി ഓപ്പണർമാരായ ഷഫാലിയുടെ 87 റൺസും സ്‌മൃതി മന്ദാനയുടെ 45 റൺസുമാണ് ഇൻഡ്യയുടെ ജയത്തിന് അടിത്തറയിട്ടത്‌.ഒന്നാം വിക്കറ്റിൽ ഇരുവരും 104 റണ്ണടിച്ചുകൂട്ടി. അർധസെഞ്ചുറിയുമായി ദീപ്‌തി ശർമ തിളങ്ങിയപ്പോൾ സ്‌കോർ 300 ന് അടുത്തെത്തി.സെമിയിലെ സൂപ്പർതാരം ജെമീമ റോഡ്രിഗസ് 24 റൺസും ഷഫാലിയും ചേർന്ന്‌ 62 റണ്ണും നേടി. തകർപ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ ഷഫാലി സെഞ്ചുറിക്ക്‌ 13 റൺസ് അകലെ പുറത്തായി.78 പന്ത്‌ നേരിട്ട്‌ 7 ഫോറും 2 സിക്‌സറുമടിച്ചു.ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൌർ 20 റൺസും അമൻജോത്‌ കൌർ 12 റൺസും വലിയ സ്‌കോർ നേടാതെ കളംവിട്ടപ്പോൾ ദീപ്‌തി ശർമ രക്ഷകയായി.വിക്കറ്റ്‌കീപ്പർ റിച്ചാ ഘോഷ് 34 റൺസെടുത്ത് സ്‌കോർ ഉയർത്തി.റിച്ചയും ദീപ്‌തിയും ചേർന്നുള്ള 47 റൺ മികച്ച സ്‌കോറും കൊണ്ടുവന്നു.ലോകകപ്പ്‌ ഫൈനലുകളിലെ രണ്ടാമത്തെ ഉയർന്ന സ്‌കോറാണ്‌ ഇന്ത്യ നേടിയത്‌. ഇന്ത്യയുടെ മികച്ച സ്‌കോർ പിന്തുടർന്ന ആഫ്രിക്കൻ വനിതകൾക്ക്‌ 45.3 ഓവറിൽ 246 റൺസിൽ അവസാനിപ്പിക്കേണ്ടി വന്നു.

2005 ലാണ് ഇന്ത്യൻ വനിതകൾ ആദ്യമായി ഫൈനൽ കളിക്കുന്നത്.ആദ്യഫൈനലിന്റെ സമ്മർദവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മിതാലി രാജിനും സംഘവും ഓസ്ട്രേലിയയുടെ ബോളിങ് മിതാലി രാജും സംഘവും ഓസ്ട്രേലിയയുടെ ബോളിങ് ആക്രമണത്തിനു മുന്നിൽ മുട്ടിടിച്ചു വീണു.ആറു റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജ് റണ്ണൗട്ടായി. അങ്ങനെ ഇന്ത്യയുടെ കിരീടമോഹം പൊലിഞ്ഞു.12 വർഷത്തിനു ശേഷം അവസാനംവരെ പൊരുതിയ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഒൻപതു റൺസിനു തോറ്റു.

ഏകദിന വനിത ക്രിക്കറ്റിൽ ഇൻഡ്യയുടെ ജയങ്ങളുടെയും വിജയങ്ങളുടെയും പട്ടിക ഇങ്ങനെയാണ്

ശ്രീലങ്കക്കെതിരെ 59 റൺ ജയം

പാകിസ്ഥാനെതിരെ 88 റൺ ജയം

ദക്ഷിണാഫ്രിക്കയോട്‌ 3 വിക്കറ്റ് തോൽവി

ഓസ്‌ട്രേലിയയോട്‌ 3 വിക്കറ്റ്‌ തോൽവി

ഇംഗ്ലണ്ടിനോട്‌ 4 റൺ തോൽവി

ന്യൂസിലൻഡിനെതിരെ 53 റൺ ജയം

കളിക്കുന്ന സമയത്ത് ഇന്ത്യൻ കരുത്ത്‌ ഇങ്ങനെയാണ്...........

പരിചയസമ്പത്തുള്ള ബാറ്റിങ്‌ നിര

സ്‌പിന്നർമാരുടെ മികവ്‌

സ്വന്തം തട്ടകമെന്ന ആനുകൂല്യം

 

ഇൻഡ്യയുടെ ദൌർബല്യങ്ങൾ

എളുപ്പത്തിൽ തകരുന്ന വാലറ്റം

തെളിയാത്ത പേസർമാർ

നിർണായക ഘട്ടങ്ങളിലെ പതർച്ച

 

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം എഴുതി ചേര്‍ത്തത് പുതിയ ചരിത്രം. വനിതാ ലോകകപ്പിന്‍റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽനിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുമ്പോൾ ഇത് ശരിക്കും ഒരു മധുര പ്രതികാരം കൂടിയാണ്. ഗോലിയാത്തിനെ അടിച്ച ദാവീദിനെ പോലെ ക്രിക്കറ്റിന്‍റെ ചരിത്ര പുസ്തകങ്ങളിൽ ഈ വിജയം തങ്കലിപികളിൽ എഴുതിച്ചേര്‍ക്കപ്പെടും.

ഇന്ത്യയുടെ വിജയം മാത്രമല്ലഒട്ടനവധി റെക്കോര്‍ഡുകളും ഈ ഒറ്റ മത്സരത്തിൽ കടപുഴകി.തകർക്കപ്പെട്ട പ്രധാന റെക്കോർഡുകൾ

  • വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ്: ഈ ടൂർണമെന്‍റിലെ ലീഗ് ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ 331 റൺസ് ചേസ് ചെയ്ത റെക്കോർഡ് ഇതോടെ പഴങ്കഥയായി.
  • നോക്കൗട്ടിലെ ആദ്യ 300+ ചേസ്: ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പുരുഷൻമാരുടെയും സ്ത്രീകളുടെയും 300ൽ അധികം റൺസ് വിജയകരമായി പിന്തുടരുന്ന ആദ്യ ടീമായി ഇന്ത്യ.

ലോകകപ്പ് ചാപ്റ്ററിൽ ഇന്ത്യ,മൂന്നാമൂഴത്തിൽ കിരീടം നേടിയപ്പോൾ ഇന്ത്യൻ പെൺമയോട്ഹൃദയപൂർവം 146  മനുഷ്യകൊടികളാണ് അഭിമാനത്തോടെ നന്ദി പറയുന്നത്.ക്രിക്കറ്റിനെ ചങ്കുപറിച്ചു സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇതിലും വലിയ സമ്മാനം ലഭിക്കാനില്ല.സ്വന്തം മണ്ണിലെ കലാശപ്പോരിൽ ഇന്ത്യൻ വനിതകൾ കയ്യിലൊതുക്കിയത് ചരിത്രമാണ്,ആരും ഒരിക്കലും മറക്കാത്ത വിജയം.ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തി ഇന്ത്യയുടെ പെൺപട പ്രഖ്യാപിച്ചു: ദിസ് ടൈം ഫോർ ഇൻഡ്യ’.