വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടി
മാനന്തവാടി: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ച് ഒന്നിന് വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്.
അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം.
ടൗണ്‍ഷിപ്പില്‍ വീടുകള്‍ അതാത് കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നറുക്കെടുപ്പുകള്‍ ഉള്‍പ്പെടെ മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു. ഇതിനിടെയാണ് ഉദ്ഘാടന തീയതി മാറ്റിയത്.
അതേസമയം ടൗണ്‍ഷിപ്പിലെക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്.