വേൾഡ് മലയാളി കൗൺസിൽ 14-ാമത് ബൈനിയൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി
ദുബായ് : ആഗോള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ 14-ാമത് ബൈനിയൽ കോൺഫറൻസ് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. ആഗസ്റ്റ് 2 മുതൽ 5 വരെ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൂടാതെ രാഷ്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ഗ്ലോബൽ ചെയർമാൻ ശ്രീ. ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ ജോൺ മത്തായി, ഇൻഡ്യ റീജിയൻ ചെയർമാൻ ഡോ.വിജയലക്ഷ്മി, ജനറൽ കൺവീനർ Dr P M നായർ IPS (retd) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ആഗസ്റ്റ് മൂന്നാം തീയതി ഉച്ചയ്ക്കു രണ്ടു മണിക്ക്, സാംസ്കാരിക മന്ത്രി ശ്രീ.സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പത്മശ്രീ അശ്വതി തിരുനാൾ ഗൗരീ ലക്ഷ്മിഭായി തമ്പുരാട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.
"സർഗ്ഗാത്മകതയിലേക്കുള്ള സമഗ്ര സഞ്ചാരം" എന്ന വിഷയത്തെ ആസ്പദമാക്കി പ്രേംകുമാർ ( വൈസ് ചെയർമാൻ ചലച്ചിത്ര അക്കാദമി),
ഒ എസ്സ് ഉണ്ണികൃഷ്ണൻ (പ്രസിഡൻറ് ഫോക്‌ലോർ അക്കാദമി) ,കവിയും സംഗീത സംവിധായകനുമായ രാജീവ് ആലുങ്കൽ തുടങ്ങിയവർ. സംസാരിക്കും.
അന്താരാഷ്ര സാംസ്കാരിക വേദി സംഘടിപ്പിച്ച ഐ വി ശശി ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ ഫോറം പ്രസിഡൻ്റ് ശ്രീ. ചെറിയാൻ ടി കീക്കാട് പ്രഖ്യാപിച്ചു. വിജയികൾക്കുള്ള അവാർഡ് വിതരണം സമ്മേളനത്തിൽ നടത്തുന്നതായിരിക്കും.
ഷോർട്ട് ഫിലിം അവാർഡുകൾ
മികച്ച ഷോർട്ട് ഫിലിം : നൈറ്റ് കോൾ
രണ്ടാമത്തെ മികച്ച ഷോർട്ട് ഫിലിം : അവന്തിക
മികച്ച സംവിധായകൻ :പ്രകാശ് പ്രഭാകർ (വേരുകൾ & അൽഷിമേഴ്‌സ്)
മികച്ച നടൻ : മോഹൻ ( നൈറ്റ് കോൾ)
മികച്ച നടി :സീമ ജി നായർ (പെരുമ്പറ)
മികച്ച ബാലതാരം: മാസ്റ്റർ ആദിത്യൻ (ലക്ഷ്യം)
മികച്ച തിരക്കഥ :സമോദ് ആർ കണ്ണാട്ട് (ഇനിയും എത്രനാൾ)
മികച്ച ക്യാമറാ ഡയറക്ടർ : സന്ദീപ് കണ്ണൂർ (ഡേ-14)
പ്രത്യേക ജൂറി അവാർഡ് - ഷോർട്ട് ഫിലിം (ക്യാമറ റോളിംഗ് ആക്ഷൻ)
ചെറിയാൻ ടി കീക്കാട് പ്രസിഡൻ്റ്
അന്താരാഷ്ട്ര കലാ സാംസ്കാരിക വേദി