ചങ്ങല: കവിത , കാവ്യ ഭാസ്ക്കർ

ചങ്ങല: കവിത , കാവ്യ ഭാസ്ക്കർ
വളുടെ ശബ്ദമുയർന്നു !
നാല്ചുവരും കടന്ന്,
മോഹമുണർന്ന
ഇലഞ്ഞിച്ചില്ലയും കടന്ന്,
കണ്ണീര് കുമിഞ്ഞ
മേഘവും കടന്ന്,
പരേതാത്മാക്കളുടെ
അടയാളവും കടന്ന്,
എങ്ങുനിന്നോ കാറ്റ്
ഉറഞ്ഞു പോയവളുടെ
മുടിയിഴ കോതുന്നു.
മഴ , അണപൊട്ടിയ
കണ്ണീരിന് കാവലാകുന്നു.
ഒടുവിലത്തെ ഇരുട്ടിൽ
ആ കൊച്ചു പ്രാണനെ
ആരോ കഴുവിലേറ്റുന്നു.
അവളുടെ ശബ്ദം
ഉടലാകെ വലിഞ്ഞു മുറുകി,
ഭൂമിയും തുരന്ന് കേൾക്കുന്നു !
പെണ്ണേ നീ ,
ഉറവ വറ്റാത്ത
കണ്ണീരിന്റെ അടയാളമാണ്.
നീയും നിന്റെ വിളിയും
നിനക്കു തളയിട്ടവന്റെ
നെഞ്ചത്ത് ആണിയടിക്കട്ടെ !
ചോരമണക്കുന്ന
ചങ്ങലകൾ
അവന്റെ ഉറക്കം
കെടുത്തട്ടെ !!