വിയ്യൂർ ജയിലിൽ ജീവനക്കാരനെ തടവുകാർ ചേർന്ന് ആക്രമിച്ചു

Nov 13, 2025 - 19:52
 0  3
വിയ്യൂർ ജയിലിൽ ജീവനക്കാരനെ തടവുകാർ ചേർന്ന് ആക്രമിച്ചു

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ജീവനക്കാരനെ തടവുകാർ ചേർന്ന് ആക്രമിച്ചു. അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർ അഭിജിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തടയാൻ ശ്രമിച്ച മറ്റു തടവുകാരനും മർദനമേറ്റു. ഇതേത്തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാവോയിസ്റ്റ് കേസിലെ പ്രതി മനോജ്, കാപ്പാ കേസ് പ്രതി അസറുദ്ദീൻ എന്നിവരാണ് ആക്രമണം നടത്തിയത്. വൈകിട്ടോടെയായിരുന്നു സംഭവം. സെല്ലിൽ കയറാൻ വിസമ്മതിച്ച ജീവനക്കാരനെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.