ജനന രജിസ്ട്രേഷന്‍ തെളിവുകള്‍ക്കായി നിര്‍ബന്ധിക്കരുത്: കേരള ഹൈക്കോടതി

Mar 21, 2025 - 09:48
 0  3
ജനന രജിസ്ട്രേഷന്‍ തെളിവുകള്‍ക്കായി നിര്‍ബന്ധിക്കരുത്: കേരള ഹൈക്കോടതി
കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ ജനന രജിസ്‌ട്രേഷന്‍ നടപടികളില്‍ ബന്ധപ്പെട്ട അധികാരികള്‍ മൃദുസമീപനം സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ഇതിനായി നിർബന്ധപൂർവം തെളിവുകള്‍ ആവശ്യപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,19,21 എന്നിവയുടെ ലംഘനമാണെന്ന് കാട്ടി ജനന രജിസ്‌ട്രേഷന്‍ നിഷേധിക്കുന്ന ഹര്‍ജി/അപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമപഞ്ചായത്ത് സ്വദേശിയായ ഷംനാസ് ഷംസുദ്ദീന്‍, ഭാര്യ ഷംസിയ എന്‍, ഇവരുടെ രണ്ട് വയസ്സുകാരിയായ മകള്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.