വരദാനം: കവിത, ഡോ ജേക്കബ് സാംസൺ

നിനക്കു ഞാനീ കാടും കടലും
ഭരിക്കുവാനീ നാടും നല്‌കാം
സുഖിച്ചു വാഴാന്‍ കൊട്ടാരങ്ങള്‍
കുതിച്ചു പായാന്‍ ശകടങ്ങള്‍
തിന്നുകുടിച്ചു മദിച്ചു രസിക്കാന്‍
തീനും കുടിയുമൊരുക്കാം ഞാന്‍
രമിക്കുവാനായ് സുന്ദരിമാരേ
നിരനിരയായി വരുത്താം ഞാന്‍
അങ്ങനെ എന്തും ചോദിച്ചോ
നിനക്കു നല്‌കാം ഇപ്പോള്‍ ഞാന്‍'
`സമയം വെറുതേ കളയരുതേ
ഈ പറയുന്നവയൊന്നും വേണ്ട
ശ്വാസം മുട്ടിച്ചാകും മുന്‍പേ
എനിക്കു തരുമോ ഓക്‌സിജനല്‌പം'
ഡോ. ജേക്കബ് സാംസൺ