കേരള മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
May 18, 2026 - 06:28
0
5
തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി.ഡി.സതീശൻ മന്ത്രിസഭയിലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ 14 പേർ പുതുമുഖങ്ങളാണ്. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സത്യപ്രതിജഞ ചടങ്ങിനെത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി.
മുഖ്യമന്ത്രി വി.ഡി.സതീശന് പുറമെ പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.ജോൺ, അനൂപ് ജേക്കബ്, എ.പി.അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി.വിഷ്ണുനാഥ്, എം.ലിജു, ടി.സിദ്ദിഖ്, റോജി എം.ജോൺ, ഒ.ജെ.ജനീഷ്, കെ.എ.തുളസി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭയിൽ കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിന് 5 മന്ത്രിമാരുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമാകും. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫ് ഗവണ്‍മെന്റ് ചീഫ് വിപ്പാകും.