മ്യൂസിക് ഇന്ത്യ ഫൗണ്ടേഷൻ ഓഫ് നോർത്ത് അമേരിക്ക (MIF) 2024-ലെ യുവ സംഗീത രത്ന പുരസ്കാരത്തിന് നവനീത് ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു. സംഗീതമേഖലയിൽ ഗ്ലോബൽ തലത്തിൽ തിളങ്ങുന്ന യുവപ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുരസ്കാരം നൽകുന്നത്.
2025 ജൂലൈ 26-ന് കാലിഫോർണിയയിലെ മിൽപിറ്റാസ് ടെക്ക് സെന്ററിൽ നടക്കുന്ന സംഗീത ദിനാഘോഷത്തിൽ മ്യൂസിക് ഇന്ത്യ ഫൗണ്ടേഷൻ ഓഫ് നോർത്ത് അമേരിക്ക (MIF) ഈ പുരസ്കാരം നൽകും.
അമേരിക്കയിൽ ജനിച്ച് വളർന്ന നവനീത്, കർണാടക സംഗീതത്തിന്റെ ആഴത്തിലുള്ള പാരമ്പര്യത്തിൽ പെരുകിയ ഒരു അപൂർവ സംഗീത പ്രതിഭയാണ്. സിനിമാഗാനങ്ങളിലും കർണാടക രാഗങ്ങളിലും ഉള്ള ആഴം തിരിച്ചറിഞ്ഞ്, രണ്ടിന്റെയും ബന്ധം അതിമനോഹരമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം വൈദഗ്ധ്യം കാണിക്കുന്നു. സാങ്കേതിക പരിജ്ഞാനത്തോടൊപ്പം സംഗീതത്തിന്റെ അതിസൂക്ഷ്മ വികാരങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ അറിവ് ശ്രദ്ധേയമാണ്.
ഈ വർഷം MIF North America ലോകമാകെയുള്ള വൈവിധ്യമാർന്ന യുവസംഗീത പ്രതിഭകളിൽ നിന്നും സ്വീകരിച്ച അമ്പതിലധികം അപേക്ഷകളിൽ, ഇന്ത്യയും യുഎസും ഉൾപ്പെടെയുള്ള പ്രമുഖ സംഗീതജ്ഞന്മാരുള്ള വിജ്ഞാപക സമിതി നടത്തിയ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നവനീത് ഉണ്ണിക്കൃഷ്‌ണനെ ഏകകണ്ഠമായി ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. രാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചലച്ചിത്ര ഗാനങ്ങളിൽ കാണിച്ച വൈവിധ്യവും, കർണാടക സംഗീതം കൂടുതൽ ജനപ്രീതിയുള്ളതാക്കുന്ന ശ്രമങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തവും പ്രശംസനീയമാണ്.
2025 ജൂലൈ 26-ന്, കാലിഫോർണിയയിലെ മിൽപിറ്റാസ് ടെക്ക് സെന്ററിൽ വെച്ച് നടക്കുന്ന MIF സംഗീത ദിനാഘോഷം പരിപാടിയിൽ നവനീതിന് ഈ പുരസ്കാരം ഔപചാരികമായി സമ്മാനിക്കും. സാൻഫ്രാൻസിസ്‌കോ ബേ ഏരിയയിൽ നിന്നുള്ള സംഗീതാരാധകരും കലാപ്രേമികളും പരിപാടിയിൽ പങ്കെടുക്കും.
2024-ലെ യുവ സംഗീത രത്നയായി നവനീതിനെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടം മാത്രമായിട്ടല്ല, കർണാടക സംഗീതത്തിന്റെ പൈതൃകത്തെ ആധുനികതയുമായി ചേർത്ത് പ്രചരിപ്പിക്കുന്ന യുവപ്രതിഭകളുടെ വിജയമായി കണക്കാക്കപെടുന്നതുകൊണ്ടും കൂടിയാണ്.