അമ്മ: കവിത, അഫ്താബ് മുഹമ്മദ്‌

അമ്മ: കവിത, അഫ്താബ് മുഹമ്മദ്‌

 

 

 

ആദ്യം അറിഞ്ഞൊരു വാക്ക്

ഞാൻ ആദ്യം ശബ്ദിച്ച വാക്ക്

ഞാൻ എന്നും ശബ്ദിക്കും  വാക്ക്

അമ്മ......

 

കരഞ്ഞുകൊണ്ട് പിറന്നു വീണ ഞാൻ

കണ്ടതാദ്യം ചെറുപുഞ്ചിരി തൂകിയ മുഖം

അതെന്നമ്മയുടെ മുഖം

എൻ മനസ്സിൽ പതിഞ്ഞ ആദ്യ മുഖം..

 

പുഞ്ചിരി കാണുവാൻ വീണ്ടും കരഞ്ഞു ഞാൻ

ഏങ്ങി ഏങ്ങി കരഞ്ഞു ഞാൻ 

കണ്ടില്ല പിന്നെയെന്നമ്മതൻ  ആ ഭാവം

കണ്ടില്ല പിന്നെ ഞാനാ പുഞ്ചിരി....

 

ചൊല്ലുകൾ ചൊല്ലി വളർത്തിയാൾ എന്നെ

ഇന്നുമിവിടെ എനിക്ക് താങ്ങായി നിൽപ്പൂ

അമ്മയുള്ളോളം കാലം ഞാൻ ശ്രേഷ്ഠൻ തന്നെ

അമ്മയില്ലെങ്കിൽ ഞാനെന്തിന് ഈ കപടലോകത്തിൽ........!

യാത്രചൊല്ലി പോകണമെന്നമ്മയോടപ്പം..

എന്നു ഞാനിപ്പോഴേ കൊതിപ്പൂ...

'അമ്മ'....ഞാനാദ്യം അറിഞ്ഞൊരു വാക്ക്!

'അമ്മ '... ഞാനാദ്യം ശബ്ദിച്ച വാക്ക്..

 

അഫ്താബ് മുഹമ്മദ്‌, 1st DC