ട്രംപ്-പുടിൻ കൂടിക്കാഴ്ച: യുക്രൈൻ വെടിനിര്‍ത്തല്‍ കരാറായില്ല

Aug 16, 2025 - 09:24
Aug 16, 2025 - 09:56
 0  5
ട്രംപ്-പുടിൻ കൂടിക്കാഴ്ച: യുക്രൈൻ  വെടിനിര്‍ത്തല്‍ കരാറായില്ല

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിൽ മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. യുക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സുപ്രധാന ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്നുമാത്രമാണ് ചര്‍ച്ചക്കൊടുവില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്ന നിലപാടില്‍ പുടിന്‍ ഉറച്ചു നിന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിശദാംശങ്ങള്‍ യുക്രൈനുമായും യൂറോപ്യന്‍ യൂണിയനുമായും ഉടന്‍ ചര്‍ച്ചചെയ്യുമെന്ന് ട്രംപ് അറിയിച്ചു.  

 അതേസമയം അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.

പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയ്ൻ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിൻ പറഞ്ഞു.