കോടികൾ മുടക്കി ഗോൾഡ് കാർഡ്; ട്രംപിൻ്റെ പദ്ധതിയിൽ ഇന്ത്യക്കാർക്ക് താൽപര്യമേറുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിൽ അതിവേഗം സ്ഥിരതാമസം യാഥാർഥ്യമാക്കുന്ന ട്രംപ് ഗോൾഡ് കാർഡ് പദ്ധതിയോട് ഇന്ത്യക്കാർക്കിടയിൽ താൽപര്യം വർധിക്കുന്നതായി റിപ്പോർട്ട്. യുഎസ് ഭരണകൂടം എച്ച്1ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ത്യക്കാർക്കിടയിൽ ഗോൾഡ് കാർഡ് പദ്ധതി ചർച്ചയാകുന്നത്.
സെപ്റ്റംബർ 19ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചതോടെ ട്രംപ് ഗോൾഡ് കാർഡ് യാഥാർഥ്യമായി. യുഎസ് ഖജനാവിലേക്ക് 10 ലക്ഷം ഡോളർ (8.8 കോടി രൂപ) സംഭാവന നൽകുന്ന യോഗ്യരായവർക്ക് ട്രംപ് ഗോൾഡ് കാർഡ് നേടാം.
എച്ച്1ബി വിസാ ഫീസ് വർധനയെ തുടർന്ന് ഗോൾഡ് കാർഡിനോടുള്ള താൽപര്യം ഗണ്യമായി വർധിച്ചതായി ഇമിഗ്രേഷൻ സ്ഥാപനങ്ങൾ പറയുന്നു. എച്ച്1ബി വിസാ പരിഷ്കാരങ്ങളെ തുടർന്ന് ഗോൾഡ് കാർഡിനോടുള്ള താൽപര്യം കുത്തനെ വർധിച്ചതായി ഒരു കൺസൾട്ടൻസിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്റ്റെം (STEM) പശ്ചാത്തലമുള്ള 30നും 40നും ഇടയിലുള്ള ടെക് പ്രൊഫഷണലുകളാണ് കൂടുതലായും ഗോൾഡ് കാർഡിനെക്കുറിച്ച് തിരക്കുന്നതെന്ന് അവർ പറയുന്നു