ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്

Aug 9, 2025 - 17:46
 0  6
ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്

ന്യുയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന് നടക്കും. ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ ഇതുസംബന്ധിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ചത്. പതിനഞ്ചിന് അലാസ്‌കയിൽ വെച്ചാകും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച എന്നാണ് ട്രംപ് ഇതിനെ സംബന്ധിച്ച് പ്രതികരിച്ചത്. 

"അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന് അലാസ്‌കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കും. കൂടുതൽ വിശദാംശങ്ങൾ പിന്നാലെ വരും"- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 

കൂടിക്കാഴ്ച റഷ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്യുമെന്ന് റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക വക്താവ് യൂറി ഉഷാക്കോവ് പറഞ്ഞു.