ഡോ.ഹാരിസിനെതിരായ അന്വേഷണം ആരോഗ്യവകുപ്പ് അവസാനിപ്പിക്കുന്നു

Aug 9, 2025 - 16:47
 0  7
ഡോ.ഹാരിസിനെതിരായ അന്വേഷണം ആരോഗ്യവകുപ്പ് അവസാനിപ്പിക്കുന്നു
ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കിയ ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ വിവാദം ഒടുവിൽ സമവായത്തിലേക്ക്. ഹാരിസിനെതിരെ നടപടി ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അധ്യാപക സംഘടനയായ KGMCTA ക്ക് ഉറപ്പുനൽകി. വിവാദങ്ങൾ നീട്ടിവലിച്ചു കൊണ്ടുപോകുന്നത് സംവിധാനത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കുമെന്ന് മന്ത്രി വീണ ജോർജ്. ഡോ. ഹാരിസ് ചിറക്കലിനെ നേരിൽക്കണ്ട് ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് സമവായനീക്കം. ഇനി വിവാദങ്ങൾക്കില്ലെന്നും, മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് അധ്യാപക സംഘടന നിർദ്ദേശം നൽകിയതായും ഹാരിസ് ചിറക്കൽ പ്രതികരിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിനെ സംശയനിഴലിൽ നിർത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനം വ്യാപക വിമർശനങ്ങൾക്ക് വഴി വച്ചതിന് പിന്നാലെയാണ് അധ്യാപക സംഘടനയായ KGMCTA അനുനയ നീക്കത്തിന് ഇടപെടൽ നടത്തിയത്.
പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താസമ്മേളനം മനോവീര്യം കെടുത്തുന്നതെന്ന് വ്യക്തമാക്കിയ KGMCTA സംസ്ഥാന പ്രസിഡണ്ട് റോസ്നര ബീഗം ഉപകരണം അവിടെയുണ്ടെന്നതിൽ വ്യക്തത വന്നതിനാൽ വകുപ്പുതല അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പ്രതികരിച്ചു.