പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ട; രൂക്ഷ വിമർശനവുമായി സിപിഐ
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. സംസ്ഥാനത്ത് ശക്തമായി വീശിയടിച്ച പിണറായി വിരുദ്ധ വികാരമാണ് എൽഡിഎഫിന്റെ അടിത്തറ തകർത്തതെന്ന് സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും പകരം പുതിയ മുഖങ്ങൾ വരണമെന്നുമാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.
വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്‌മോൻ, ചെറ്റത്തരം തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കി. ഇത്തരം പരാമർശങ്ങൾ പാർട്ടിയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് വിമർശനമുയർന്നു. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ന്യൂനപക്ഷ വിഭാഗങ്ങളെ മുന്നണിയിൽ നിന്ന് അകറ്റി. ഒരു ഘട്ടത്തിൽ പോലും വെള്ളാപ്പള്ളിയെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്നതും വോട്ടുചോർച്ചയ്ക്ക് കാരണമായി. പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതി പരാജയത്തിന് ആക്കം കൂട്ടി.
സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും യോഗങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നു