പരുമല തിരുമേനിയും വെറ്റിലയുടെ അത്ഭുതവും: ലീലാമ്മതോമസ്, ബോട്സ്വാന

Oct 27, 2025 - 16:23
Oct 27, 2025 - 16:33
 0  10
പരുമല തിരുമേനിയും വെറ്റിലയുടെ അത്ഭുതവും: ലീലാമ്മതോമസ്, ബോട്സ്വാന
 
മലയാളികളുടെ ഹൃദയത്തിൽ കരുണയുടെ, ഭക്തിയുടെ, ആത്മീയതയുടെ പ്രതീകമായി നിൽക്കുന്ന മഹാനായ  ദൈവമകനാണ് "പരുമല മോർ ഗ്രിഗോറിയോസ് ഗീവർഗീസ് തിരുമേനി."
 
 രോഗികൾക്കും ദുഃഖിതർക്കും ആശ്വാസം നൽകിയത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയും പ്രാർത്ഥനയിലൂടെയും മാത്രമല്ല, ഒരു വെറ്റിലയിലൂടെയും ആയിരുന്നു എന്നതാണ് ഇന്നും ജനങ്ങൾ ഭക്തിപൂർവ്വം ഓർക്കുന്നത്.
 
തിരുമേനി വെറ്റിലയിൽ പ്രാർത്ഥിച്ച്, രോഗിയുടെ നെറ്റിയിലോ നെഞ്ചിലോ വെക്കുകയും, ചിലപ്പോൾ വെള്ളത്തിൽ ചൂടാക്കി ഉപയോഗിക്കാനോ പറഞ്ഞിരുന്നതായും പഴയവർ പറയുന്നു.
 
 അത് വെറ്റിലയുടെ ഔഷധഗുണം മാത്രമല്ല, ദൈവകൃപയുടെ സ്പർശം ആയിരുന്നു ജനങ്ങൾക്കായി.
 
ഇന്ത്യൻ സംസ്കാരത്തിൽ വെറ്റില “ശുദ്ധതയുടെ ഇല”യായി കരുതപ്പെടുന്നു. അതിനാൽ, തിരുമേനിയുടെ പ്രയോഗം ശാരീരിക ചികിത്സയല്ല..
 ആത്മീയ ചികിത്സയാണ്. ദൈവം മനുഷ്യനെ സ്പർശിക്കുന്ന ഒരു മൃദുലമായ മാർഗം.
 
ഇന്നും പല വിശ്വാസികളുടെയും വീടുകളിൽ വെറ്റില ഒരു ആശീർവാദത്തിന്റെ ഓർമ്മയായി നിലനിൽക്കുന്നു.. പരുമല തിരുമേനിയുടെ കൃപയും കരുണയും ചേർന്ന പച്ച ഇലയായി.

                                                         ലീലാമ്മതോമസ്, ബോട്സ്വാന