ടീച്ചറും കുട്ടിയും: കഥ , സൂസൻ പാലാത്ര

ടീച്ചറും കുട്ടിയും: കഥ , സൂസൻ പാലാത്ര

"മക്കളെ, നമുക്ക് ടീച്ചറും കുട്ടിയും കളിക്കാം"

" ഉവ്വാ അമ്മേ "

"എന്നാലേ അമ്മ ടീച്ചറാവട്ടെ "

"ശരി, ഞാൻ കുട്ടിയും "

" ശരി, സമ്മതിച്ചു "

" എന്താ അമ്മ ടീച്ചർ ഇന്നു പടിപ്പിക്കുന്നേ "

" പടിപ്പിക്കുകയല്ല "

"പിന്നെ "

"പഠിപ്പിക്കുക എന്നു പറയണം നമുക്ക് അക്ഷരശുദ്ധിയോടെ, ഭാഷാശുദ്ധിയോടെ വാക്കുകൾ ഉച്ചരിക്കാം"

"സമ്മതിച്ചു "

" എന്നാലേ, നമ്മുടെ മലയാള വർഷത്തെക്കുറിച്ച് പഠിക്കാം" 

" പഠിക്കാം - വട്ടം O അല്ലേ വടയുടെ ട അല്ലല്ലോ "

" മക്കളു  മിടുക്കിയാണല്ലോ"

 "മലയാള വർഷത്തെയാണ് നമ്മൾ കൊല്ലവർഷമെന്നു പറയുന്നത് "

"ഉം "

"കൊല്ലവർഷത്തിൽ എത്ര മാസമുണ്ടെന്നറിയാമോ?"

"ഇല്ലല്ലോ "

"12 മാസമുണ്ട് "

"ഏതെല്ലാമാണ് ടീച്ചറെ"

"പറയാം, എഴുതിയെടുത്ത് പഠിച്ചോണേ"

"ശരി എഴുതിയെടുത്ത് പഠിച്ചോളാം" 

" മന:പാഠമാക്കണേ"

"ശരി, പറഞ്ഞു താ "

" ആദ്യത്തെ മാസം ചിങ്ങം, അവസാനത്തെ മാസം കർക്കിടകം "

" പറ്റത്തില്ല, എല്ലാം പഠിപ്പിയ്ക്കണം"

"സമ്മതിച്ചു "

" ഇന്ന് ചിങ്ങം 1 ആണ്, ആകെ 12 മാസങ്ങളുണ്ട്"

"ഉം"

"28 മുതൽ 32 വരെ ദിവസങ്ങൾ വീതമുള്ള 12 മാസങ്ങൾ "

"ആദ്യം നമുക്ക് പറഞ്ഞു പഠിച്ചിട്ട് എഴുതാം"

"ശരി, ടീച്ചർ "

" ചിങ്ങം കന്നി തുലാം

വൃശ്ചികം ധനു മകരം

കുംഭം മീനം മേടം

ഇടവം മിഥുനം കർക്കിടകം.

 

ഇങ്ങനെ മുമ്മൂന്ന് എണ്ണം കൂട്ടി പദ്യ രീതിയിൽ പഠിക്കാം. അപ്പോൾ  ഓർമ്മയിൽ നില്ക്കും"

"ഇനി മക്കളൊന്നു പറഞ്ഞേ "

"ചിങ്ങം കന്നി തുലാം

വൃശ്ചികം ധനു മകരം

കുംഭം മീനം മേടം

ഇടവം മിഥുനം കർക്കിടകം "

" മക്കളു നന്നായി പഠിച്ചല്ലോ, ഇനി എഴുതി സൂക്ഷിച്ചോളൂ"

" ശരി"

" എന്നാണ് കൊല്ലവർഷം ആരംഭിച്ചതെന്നറിയാമോ?

"ഇല്ലല്ലോ "

"AD 825-ൽ "

"നമ്മുടെ മലയാള വർഷമെത്രയായെന്നു കണ്ടു പിടിക്കാൻ എളുപ്പവഴി ടീച്ചർ പറയട്ടെ "

"ങാ "

"നമ്മൾ എപ്പോഴും പറയുന്ന ക്രിസ്തുവർഷമില്ലേ ... അതായത് ഇപ്പോൾ ഇത് ഏതു വർഷമാ"

"2020 "

" ആ 2020ൽ നിന്ന് 825 കുറച്ചാൽ നമ്മുടെ കൊല്ലവർഷം എന്ന മലയാള വർഷം കിട്ടും "

" ഇപ്പോൾ എല്ലാം പിടികിട്ടിയോ "

"പിടികിട്ടി, എളുപ്പം മനസ്സിലായി "

" അപ്പോൾ ശരി എല്ലാർക്കും പറഞ്ഞു കൊടുക്കണം കേട്ടോ, എല്ലാരും മിടുമിടുക്കരാകട്ടെ "

" നന്ദി ടീച്ചർ "

"വെറും ടീച്ചറല്ല, അമ്മ ടീച്ചർ "

ടീച്ചറും കുട്ടിയും പൊട്ടിച്ചിരിച്ചു.