ഓർമ്മകളുടെ മുറ്റത്ത്: കവിത, ശുഭ ബിജുകുമാർ

Jun 19, 2021 - 09:47
Mar 14, 2023 - 08:45
 0  537
ഓർമ്മകളുടെ മുറ്റത്ത്: കവിത, ശുഭ ബിജുകുമാർ

 

 

ർമ്മകളുടെ തേരിൽ യാത്ര തുടർന്നു 

മഴമേഘങ്ങളിലുമ്മ വച്ചും 

മഴ വില്ലു കണ്ടും പാലൊളി 

ചന്ദ്രിക കണ്ടും യാത്ര 

തുടർന്നു 

ബാല്യത്തിലെങ്ങോ കണ്ടു 

മടങ്ങിയ കാവുകൾ വലം 

വച്ചു 

അമ്പലമുറ്റത്തെ ഇലഞ്ഞി 

പൂമണം ഇല ചീന്തിലൊളിപ്പിച്ചും 

വീണ്ടുമാ യാത്ര തുടർന്നു. 

മഞ്ഞു പൊഴിഞ്ഞു വീണ 

വഴികളിൽ തേരൊന്നു നിർത്തി 

മഞ്ഞിൽ പൊതിഞ്ഞ പൂക്കളെ നോക്കി യാത്ര 

തുടർന്നു. 

ഞാനോടി കളിച്ചൊരു മുറ്റത്തെ  മൂവാണ്ടൻ

മാവിന്റെ  തലപ്പിൽ പിടിച്ചൊന്നു 

 ഊയലാടി .

പാട വരമ്പത്ത് ഒട്ടു നേരം 

സ്വപ്നം കണ്ടിരുന്നു 

വയൽ കിളികൾ ചുറ്റും 

പറന്നു 

പാട വരമ്പിലെ കൈത്തോ ട്ടിലെ. 

പരൽ പെണ്ണൊന്നു ഒളിഞ്ഞു നോക്കി 

ഉണരുമ്പോൾ തേരില്ല മഴമേഘങ്ങളില്ല 

ഏതോ മുഖം മൂടിക്കുള്ളിലെൻ  

സ്വപ്നങ്ങളുടഞ്ഞു പോയി. 

 

ശുഭ ബിജുകുമാർ