ശബരിമല സ്വർണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ കഴിയുന്ന സമയത്ത് നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർചികിത്സയ്ക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾ പരിശോധിക്കുന്നതിനുമായാണ് അദ്ദേഹത്തെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണ് വിവരം.
ജയിലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നേരത്തെ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയത്. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.