ഇറാനിലുള്ള ഇന്ത്യക്കാരെ അർമേനിയയിലേക്കും അസർബൈജാനിലേക്കും അയച്ചു ; വിദേശകാര്യ മന്ത്രാലയം

Mar 17, 2026 - 18:53
Mar 17, 2026 - 19:05
 0  5
ഇറാനിലുള്ള ഇന്ത്യക്കാരെ   അർമേനിയയിലേക്കും അസർബൈജാനിലേക്കും അയച്ചു ; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യക്കാരെ അർമേനിയയിലേക്കും  അസർബൈജാനിലേക്കും അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 600 ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

550 ഇന്ത്യൻ പൗരന്മാർ കര അതിർത്തിയിലുടെ അർമേനിയയിലേക്കും 90 ഇന്ത്യക്കാർ അസർബൈജാനിലേക്കും കടന്നിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. തീർത്ഥാടനത്തിനായി ഇറാനിലേക്ക് പോയ 284 ഇന്ത്യക്കാരിൽ കുറച്ചുപേർ തിരികെ എത്തിയിട്ടുണ്ട്. മറ്റുള്ളവരെ വരും ദിവസങ്ങൾക്കുള്ളിൽ തിരികെയെത്തിക്കും.
​ടെഹ്റാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പൂർണമായും പ്രവർത്തനക്ഷമമാണെന്നും സഹായം ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.