സ്വപ്‌ന സുരേഷ് വീണ്ടും വിവാഹിതയായി

Sep 12, 2026 - 12:27
 0  3
സ്വപ്‌ന സുരേഷ് വീണ്ടും വിവാഹിതയായി

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വീണ്ടും വിവാഹിതയായി. സുമംഗലിയായി മരിക്കാൻ പ്രാർത്ഥിക്കണമെന്ന വൈകാരിക കുറിപ്പോടെയാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച വിവരം സ്വപ്‌ന ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. കുടുംബബന്ധങ്ങളുടെ പ്രാധാന്യവും കുട്ടികൾക്ക് നൽകേണ്ട മൂല്യങ്ങളും ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഒരുമിച്ച് ജീവിക്കുക മാത്രമല്ല, മക്കൾക്ക് സത്യവും ബഹുമാനവും ശാശ്വതമായ മൂല്യങ്ങളും പഠിക്കാൻ കഴിയുന്ന അഭയകേന്ദ്രം ഒരുക്കാനാണ് വിവാഹം തീരുമാനിച്ചതെന്ന് സ്വപ്‌ന കുറിച്ചു. ഈ ബന്ധം മരണം വരെ നിലനിൽക്കാനും സുമംഗലിയായി അവസാന യാത്രയാകാനും എല്ലാവരും പ്രാർത്ഥിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വിവാദങ്ങളും നിയമപോരാട്ടങ്ങളും ജയിൽവാസവും നിറഞ്ഞ കാലത്തിന് ശേഷം പൊതുവേദികളിൽ നിന്ന് മാറിനിന്ന സ്വപ്‌നയുടെ അപ്രതീക്ഷിത ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. നേരത്തെ രണ്ടുതവണ വിവാഹിതയായ സ്വപ്‌നയ്ക്ക് രണ്ട് മക്കളുണ്ട്. പുതിയ പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങളോ വിവാഹ ചിത്രങ്ങളോ പോസ്റ്റിൽ പങ്കുവെച്ചിട്ടില്ല. പോസ്റ്റിന് താഴെ നിരവധി പേർ ആശംസകളുമായി എത്തി