ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ നിന്ന് പുറത്തുവന്ന വിചിത്രമായ ഒരു കേസ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് . ഈ സംഭവത്തിൽ ഭാര്യയുടെ പെരുമാറ്റത്തെക്കുറിച്ച് ഭർത്താവ് അസാധാരണമായ അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ നടന്ന സമ്പൂർണ സമാധാന ദിവസ് (സമ്പൂർണ്ണ പരിഹാര ദിന) വേളയിൽ സംരക്ഷണം ആവശ്യപ്പെട്ട് മെരാജ് എന്നയാൾ ഔപചാരിക ഹർജി സമർപ്പിക്കുകയായിരുന്നു
ഇതേസമയം ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഭാര്യ നസിമുൻ രംഗത്തെത്തി. വിചിത്രമായ ഈ പരാതിയെ തള്ളിക്കളഞ്ഞ നസിമുൻ വീഡിയോയിലൂടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു . തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി കെട്ടിച്ചമച്ച കള്ളപ്പരാതിയാണ് ഇതെന്ന് നസിമുൻ ആരോപിക്കുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, നാലുമാസം ഗർഭിണിയായ തൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പോലും മിറാജ് തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കി. പാമ്പായി മാറുന്നതൊന്നുമല്ല യഥാർത്ഥ പ്രശ്നമെന്നും, തന്നെ ഒഴിവാക്കാനുള്ള ഭർത്താവിൻ്റെ ശ്രമമാണ് ഈ വിചിത്ര ആരോപണത്തിന് പിന്നിലെന്നുമാണ് നസിമുൻ്റെ വാദം.