റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്ബതുകാരന്റെ മുത്തശ്ശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്ബതുകാരന്റെ മുത്തശ്ശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്ബതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു.

കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുക ആയിരുന്നു. ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ആണ് കൊച്ചു മകന്റെ ചേതനയറ്റ ശരീരം കണ്ട് താങ്ങാനാവാതെ കുഴഞ്ഞ് വീണത്. ആസിയയുടെ മൂത്ത മകൻ അബ്ദുല്‍ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ.

ആസിയയുടെ മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം തിരൂർ വൈലത്തൂരിലാണ് സംഭവം. വൈലത്തൂർ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളില്‍ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ആളുകള്‍ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.