സാമ്പത്തിക തട്ടിപ്പ് കേസ്; വ്യവസായി മുഹമ്മദ് ഷര്‍ഷാദ് റിമാന്‍ഡില്‍
കൊച്ചി ; സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ കോടതി റിമാന്‍ഡ് ചെയ്തു. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.അതേ സമയം ഷര്‍ഷാദിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൊച്ചി സ്വദേശികളില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഷെര്‍ഷാദിനെ അറസ്റ്റു ചെയ്തത്.
പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയര്‍ന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.