ഒറ്റച്ചിറകുള്ള  ശലഭം ; പഞ്ഞിക്കാരൻ

Apr 10, 2025 - 20:07
 0  47
ഒറ്റച്ചിറകുള്ള  ശലഭം ;   പഞ്ഞിക്കാരൻ
രാത്രിയിലൊരു ശാന്തമായ നിമിഷം. നിലാവിൽ കുളിച്ചൊരു പെൺകുട്ടി, 
മേഘ ! മേഘയുടെ കണ്ണുകൾ കാട്ടിലേക്ക് നോക്കിയിരുന്നു. കൂട്ടുകാരില്ലാതെയുള്ള ഒരു ലോകം അവൾക്കില്ലായിരുന്നു.. പക്ഷേ ആ രാത്രിയിൽ, കാറ്റിലുണ്ടായിരുന്ന ഒരു മായാജാലം അവളെ അങ്ങോട്ടെത്തിച്ചു.
അവൾ കണ്ടത് – ഒരു ഒറ്റച്ചിറകുള്ള ചിത്രശലഭം. ഒറ്റനോട്ടത്തിൽതന്നെ അവളെ അത് ആകർഷിച്ചു. അതിന്റെ ചിറകിൽ സ്വപ്നങ്ങളൊക്കെ എഴുതിയിരുന്നതുപോലെ തോന്നി. ആ ചിത്രശലഭം മേഘയെ നോക്കി പറഞ്ഞു:
“നിന്റെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന സ്വപ്നങ്ങൾ എനിക്ക് അറിയാം. നീ പറക്കണം, പാറിപ്പറക്കണം, ഭയങ്ങളില്ലാതെ!”
മേഘ അതിനെ പിന്തുടർന്ന്, കാടിൻറെ ഉള്ളിൽ ചെന്നു .  വെളിച്ചത്തിൽ തിളങ്ങുന്ന പുഴയും,  കുളിര് നിറഞ്ഞ മരങ്ങളും കാണാൻ തുടങ്ങി. ഓരോ ചുവടിലും അവളുടെ  മുന്നിൽ പുതിയ സ്വപ്നം തുറന്നു.
അവളുടെ ഭയം പോയി. “ഞാൻ എന്തിനാണ് ഇങ്ങനെ പേടിച്ചു കഴിഞ്ഞത്?” അവൾ ചിന്തിച്ചു. “സ്വപ്നങ്ങൾ കാണാൻ ഇതുപോലെ ചിറകുകളുണ്ടാകും.”
അതിനൊപ്പം, ചിത്രശലഭം സ്വപ്നത്തിന്റെ കാഴ്ചകളിലേക്ക് അവളെ നയിച്ചു... ഒടുവിൽ മേഘ കണ്ണുതുറന്നു. അവൾ തന്റെ കിടപ്പുമുറിയിൽ ആയിരുന്നു. പക്ഷേ, മനസ്സിൽ ഒറ്റചിറകുള്ള ചിത്രശലഭത്തിന്റെ നിറം അവളെ ഓർമ്മിപ്പിച്ചു — സ്വപ്നം ചിലപ്പോൾ സത്യമാകാമെന്ന്.

പഞ്ഞിക്കാരൻ