ശരണാലയം: കവിത;രചന, ആലാപനം;ഇന്ദു മുരളി,തൃശൂർ

Nov 12, 2020 - 17:29
Mar 11, 2023 - 14:21
 0  589
ശരണാലയം:  കവിത;രചന, ആലാപനം;ഇന്ദു മുരളി,തൃശൂർ
: :
playing

ടി കളിക്കേണ്ട- പ്രായത്തില്‍ അപ്പോഴെ......
ജോലി -
യെടുക്കുവാന്‍ ....
പോയിരുന്നു.
കല്ലുകള്‍ ഉടച്ചും....
പാത്രങ്ങള്‍ കഴുകിയും......
ബാല്യത്തില്‍ നിന്നും
കൗമാരത്തിലായി....
അര്‍ത്ഥം വെച്ചുള്ള നോട്ടങ്ങള്‍ പലതരം
ഭീതിയാല്‍ വിയര്‍ത്തതും...
ഞാനറിഞ്ഞു.
കൈപിടിക്കാനൊരു
സ്‌നേഹത്തെ....
കൊതിച്ചനാള്‍.....
വന്നണഞ്ഞല്ലൊരു
ദേവനായി.....
കിട്ടാത്ത സ്‌നേഹങ്ങള്‍....

പറ കൊണ്ട്‌ അളന്നവന്‍ തന്നതും

അധികമാം അറിഞ്ഞു
ദൈവം.
മകനെ പെറ്റൊരു
രാത്രിയില്‍ എപ്പോഴോ.....
കുഴഞ്ഞുപോയ്‌.... സ്‌നേഹം.....
അകന്നുപോയി..
കണ്ണീരാല്‍ മകനെ
ചേര്‍ത്തു പിടിച്ചതും
വീണ്ടുമെന്‍ വേലക്കായി ഇറങ്ങ്യനേരം....

കാലങ്ങള്‍ കൊഴിഞ്ഞതും....
പ്രായത്തില്‍ കേമനായി.....

വളര്‍ന്നൊരു മകനും
പരിണയമായ്‌....

ദുഃഖങ്ങള്‍ തളം കെട്ടി നീറിയ ജീവിതം......
തളര്‍ന്നുപോയി വീണ്ടും രോദനമായി
ഭാര്യതന്‍ വാക്കില്‍..

അമ്മതന്‍ നെഞ്ചകം.....
കാണാതെ.. കേള്‍ക്കാതെ....
മറന്നുപോയി.... ഭാരമായി തീര്‍ന്നൊരു...
അമ്മതന്‍ വാത്സല്യം.....

ഇറങ്ങി നടന്നതും ശൂന്യതയില്‍....
ഒരു പാട്‌ ദൂരം നടന്നു...
അലഞ്ഞതും..

ശരണാലയത്തിന്റെ പടികളിലായ്‌...
താങ്ങി പിടിച്ചവര്‍ ചേര്‍ത്തങ്ങു നിര്‍ത്തിയെന്‍... ഒരുപാട്‌ സ്‌നേഹത്തിന്‍....
നടുവിലായി.......
ഈ ശരണാലയം ഇന്നൊരു ....
സ്‌നേഹാലയം.

ഇന്ദുമുരളി,  വടൂക്കര