ഒരു പുലരി കൂടി : കവിത, തോമസ് കുട്ടി ഡാനിയൽ

ഒരു പുലരി കൂടി : കവിത, തോമസ് കുട്ടി ഡാനിയൽ

സുപ്രഭാതം വിടർന്നങ്ങിങ്ങു പക്ഷികൾ
സുന്ദര ഗാനങ്ങളാലപിക്കേ,
കുക്കുടം കൂകിയെൻ നിദ്രയിൽ
                                                    നിന്നെന്നെ
മെല്ലെയുണർത്തിയോരോർമ്മ നല്കി.

പാറുന്ന പക്ഷികൾ പാടുന്നു നാഥനായ്
വന്യമൃഗങ്ങളിരയ്ക്കു വേണ്ടി
വാനിലുയർന്നുവെളിച്ചം പരത്തുന്നു
പകലോനിപ്പാരിടമാകെയെങ്ങും

ഈ സുപ്രഭാതമൊരുക്കി നിനക്കായി
മുൻകാലമെല്ലാം നടത്തി നിന്നെ
താളടിയാകാതെ താങ്ങി -
                                         നടത്തിയോൻ
നിൻ മൊഴി , തൻ സ്തുതിക്കോർ -
                                                       ത്തിരിപ്പു.

നന്ദികൊണ്ടെൻമനം തേങ്ങിക്കരഞ്ഞു -
                                                             പോയ്
നാഥൻ്റെ സന്നിധേ ചേർന്നിരുന്നേൻ,
പൊട്ടിയെൻ ദുഃഖമാം ഉൾക്കടൽ -
                                                      കണ്ണുനീർ
പാദാന്തികത്തിലണച്ചു നിന്നേൻ.

ഓർത്തോർത്തു കേണൊരെൻ മുൻ-
                                           കാല ജീവിതം
ധന്യമായ്ത്തീർത്തു നീ ഇന്നു നാഥ
ഒരു വസ്ത്ര-മുടുവസ്ത്രമില്ലാത്ത -
                                                    കാലത്തും
ഓമനിച്ചെന്നെ വളർത്തിയല്ലോ

ബാല്യവും കൗമാരകാലഘട്ടങ്ങളിൽ
എത്ര നാൾ പൊട്ടിക്കരഞ്ഞിരുന്നേൻ
രോഗമെൻ ദേഹം കവർന്നൊരാ -
                                                   നേരത്ത്
ജോബിനെപ്പോൽ വൃണം -
                                          പൂണ്ടിരുന്നേൻ

ഉപജീവനത്തിനു ഒരു മാർഗമില്ലാതെ
പല ജോലി തേടി അലഞ്ഞ കാലം
പൊഴിയുന്ന കണ്ണീർ കണങ്ങളും
പ്രാർത്ഥകൈക്കൊണ്ടുനാഥൻകരുതി
                                                          എന്നെ

പുത്രനെപ്പോലെ നിനച്ചെൻ്റ ചിത്തത്തി
ലാശകൾ സഫലമായ്ത്തീർത്തു
                                                         നാഥൻ
കഷ്ടവുംനഷ്ടവുംഒട്ടേറെയേറ്റുഞാ-
നിന്നെൻ്റെ ജീവിതം ധന്യമായ് .

ഓരോ പുലരിയുമാകട്ടുണർത്തുപാട്ട്,
ഒരു വേള നാളെപ്പുലരുമോ നീ
പരലോകനാഥൻ്റെ കരുതലിൻ -
            .                                സാക്ഷ്യമായ്
ഒരു പുലരി കൂടി പുലർന്നിടട്ടെ!
                        


തോമസ്കുട്ടി ഡാനിയൽ, വലിയമല