കുഞ്ഞികിളി; കവിത , ഷീബ വർഗീസ്

കുഞ്ഞികിളി; കവിത , ഷീബ വർഗീസ്

കോതി ഒതുക്കി തൻ തൂവൽ എല്ലാം മെല്ലെ
മാമരം കോച്ചും തണുപ്പത്തിരുന്നു
പൊയ്പ്പോയ നല്ല കാലത്തിൻ ഓർമയിൽ
പാട്ടൊന്നു പാടുവാൻ ഈണമിട്ടാ കിളി

പച്ചപ്പ്നിറഞ്ഞൊരു തൊടിയിൽ അന്ന്
പന്തലിച്ചുള്ളൊരു മാവത്തൊന്നിൽ
ഒത്ത നടുക്കത്തെ ചില്ലയിൽ ' അങ്ങ്
'അമ്മക്കിളിതൻ കൂടായിരുന്നു

ഏറെ സുരക്ഷിതം അന്നവിടെ
കുഞ്ഞുങ്ങൾ ചേലോടെ വിരിഞ്ഞുവന്നു
തീറ്റി സമൃദ്ധമായീ കൊക്കിലേറ്റി
'അമ്മക്കിളി പരിപാലിച്ചെങ്ങളെ
പാറിപറന്നു ചുറ്റും അന്ന്
ഏറെ പാടി ഈണത്തിൽ അന്ന്

മരമൊക്കെ വെട്ടി നശിപ്പിച്ചെങ്ങും
കെട്ടിടമായീ നാലുചുറ്റും
ഇല്ല ചേക്കേറാൻ ഒരു ചില്ല എങ്ങും
കൂടു വെക്കാൻ ഒരു കൊമ്പുപോലും


കോൺക്രീറ്റ് കെട്ടിട സമുച്ഛയങ്ങൾ
കാണുന്നു നാലുപാടും ഇന്ന്
ഇലക്ട്രിക് കമ്പിയിൽ പോയിരുന്നു
പാടിയതെല്ലാം അപസ്വരമായീ

ആളൊഴിഞ്ഞാ ഫ്ലാറ്റിൻ ജനാലയതിൽ
പ്ലാസ്റ്റിക്സ്ട്രോകളും പേപ്പറും ആയീ
കൂടെന്ന കണക്കെ ചമച്ചുകെട്ടി
സെറ്റപ്പ് അതൊന്നു ഇന്ന് ഉണ്ടാക്കിവെച്ചു...

മാറ്റിമറിച്ചു ഭൂപ്രകൃതിയെ
മുറ്റും മനുഷ്യർ സ്വാർത്ഥതയാൽ
ഇല്ല കുറ്റബോധം തെല്ലും
പിന്നെയും പിന്നെയും ആർത്തിമാത്രം

കാലമെല്ലാം മാറി കഥയും മാറി
മാറിയ കാലത്തിൻ കോലമിതു
എന്ത്പെടാപ്പാടു ജീവിക്കുവാൻ
വിലപിച്ചു വേദനയോടെ കിളി...
ഉള്ളിലെ രോഷം തിങ്ങി അത്
രോദനമായീ മാറിയങ്ങു ......


ഷീബ വർഗീസ്