വയോജനദിനം ഓർമ്മപ്പെടുത്തുന്നത് : ലേഖനം ,  മിനി സുരേഷ്

വയോജനദിനം ഓർമ്മപ്പെടുത്തുന്നത് : ലേഖനം ,  മിനി സുരേഷ്

 

 

ക്ടോബർ 1. ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് നടന്നു നീങ്ങുന്നവരെ ഓർക്കുവാനും,ആദരിക്കുവാനുമായുള്ള ലോക വയോജന ദിനം.ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.കേരളത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് 13% ആണ് വയോജനങ്ങളുടെ എണ്ണമെ ന്ന്കണക്കാക്കപ്പെടുന്നു.

സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം,അവരെ സാമൂഹികവും,സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാംഎന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വൃദ്ധജനങ്ങൾക്കു വേണ്ടിയുള്ള ഒരു അന്തർദ്ദേശീയകർമ്മ പദ്ധതി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിരുന്നു.

ഇതേ തുടർന്ന് 1991 ഒക്ടോബർ ഒന്നിനാണ് ഈദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

വാർദ്ധക്യം ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു.കേൾവിക്കുറവ്, കാഴ്ചക്കുറവ്,ജീവിതശൈലി രോഗങ്ങൾ,മറവി രോഗം എന്നിങ്ങനെ പല രോഗങ്ങളും അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കാം.ജോലിയിൽ നിന്ന് വിരമിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യുവാനില്ലാത്ത അവസ്ഥ ജീവിതത്തെ വല്ലാത്തമടുപ്പിലേക്ക് നയിച്ചേക്കാം.

പങ്കാളിയുടെ മരണം,പ്രിയപ്പെട്ടവരുടെയും ,അടുത്ത സുഹൃത്തുക്കളുടെയും മരണം എന്നിങ്ങനെ അപ്രതീക്ഷിതമായിഎത്തുന്ന ആഘാതങ്ങൾവിഷാദരോഗങ്ങൾക്കുപോലും കാരണമാകുന്നു.

 ഒരു യന്ത്രത്തിന് സംഭവിക്കാറുള്ളതു പോലെ മനുഷ്യ ശരീരത്തിനും വർഷങ്ങളുടെ പഴക്കത്തിലൂടെ തേയ്മാനം സംഭവിക്കാം.

പക്ഷേ സ്നേഹപൂർണമായ സമീപനത്തിലൂടെ അവരുടെ മനസ്സിൻറെആരോഗ്യംനഷ്ടമാകാതെ ശ്രദ്ധിക്കുവാൻ നമുക്കു കഴിയും.ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ മക്കൾ തന്നെ മാതാ പിതാക്കളെ വൃദ്ധസദനങ്ങളിലും,ആരാധനാലയങ്ങൾക്കു ഉപേക്ഷിച്ചു പോകുന്നകാലമാണ്.യൗവ്വനം കുടുംബത്തിനും,നാടിനും വേണ്ടി സമർപ്പിച്ച് വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ മതിയായ വരുമാനമോ,ആരോഗ്യമോ ഭക്ഷണമോ ഇല്ലാതെ ദുരിതപൂർണ്ണമായ ജീവിതത്തിലൂടെ കഷ്ടപ്പെടേണ്ടി വരുന്നത് തീർത്തും ദുഃഖകരമാണ്.   മാതാപിതാക്കളുടെയും,മുതിർന്ന പൗരന്മാരുടെസംരക്ഷണഉറപ്പാക്കുന്നസുശക്തമായനിയമങ്ങൾ ഇന്ന് പ്രാബല്യത്തിലുണ്ട്. പ്രായ സമത്വത്തിലേക്കുള്ള യാത്ര എന്ന പ്രമേയം ഐക്യരാഷ്ട്ര സഭമുന്നോട്ടുവച്ചിരിക്കുകയാണ്.കടന്നു പോകുന്നഓരോ നിമിഷവും വാർദ്ധക്യത്തിലേക്കുള്ള യാത്രയാണെന്ന് യുവ തലമുറക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വയോജനങ്ങൾ അധികവും വീട്ടിൽ തന്നെ കഴിയുന്ന കാലമാണ്.അവരുടെ ശാരീരികവും ,മാനസികവുമായുള്ള ആരോഗ്യം നിലനിർത്തുവാൻ പരിശ്രമിക്കേണ്ടത്അത്യന്താപേക്ഷിതമാണ്.വിദേശത്തുകഴിയുന്ന മക്കളുടെ ബുദ്ധിമുട്ടുകളും,ജോലിയുടെ ഉത്തരവാദിത്വങ്ങളുമൊക്കെ  ഇടയിൽ യുവതലമുറയുടെ സമയ പരിമിതികളുമെല്ലാം സ്വാഭാവികമായി കരുതി തിരക്കുകൾക്കിടയിലും മാതാപിതാക്കൾക്ക് ആവശ്യമായ സ്നേഹവും,കരുതലും നൽകുവാൻ മക്കൾ എപ്പോഴും ശ്രദ്ധിക്കണം.

വാർദ്ധക്യമാകുക എന്നത് പ്രകൃതി നിയമമാണ്. അതിനാൽ യുവത്വത്തിൽ തന്നെ വാർദ്ധക്യത്തെ നേരിടുവാൻ ശാരീരകമായും,മാനസികമായും,സാമ്പത്തികമായുമുള്ള  തയ്യാറെടുപ്പുകൾ നടത്തണം .പുതിയ തലമുറയുടെ രീതികളെയെല്ലാം വിമർശന ബുദ്ധിയോടെയും,തെറ്റായ ധാരണകളോടെയുംസമീപിക്കാതെ ഒരു ചെറു പുഞ്ചിരിയോടെ അവർക്കൊപ്പം സഞ്ചരിക്കുവാൻ പ്രായമായവരുംശീലിക്കണം.രണ്ടാം ശൈശവമായ വാർദ്ധക്യം പുതിയൊരുതുടക്കമാണെന്ന ചിന്ത മനസ്സിലേക്ക് കൊണ്ടുവരണം. വാർദ്ധക്യം .ഏറെ അനുഭവസമ്പത്തുള്ള വൃദ്ധജനങ്ങൾ വീടിനും,സമൂഹത്തിനും തണൽ മരങ്ങളാണ്.

സമൂഹത്തിലെ കർമ്മശേഷിയുള്ളപൗരന്മാരാക്കി അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ തന്നെ ചുമതലയാണ്. ഓർക്കുക,വാർദ്ധക്യം ഒരിക്കലും ഒരു തെറ്റല്ല,കുറവുമല്ല.