മഹാത്മാവേ രാഷ്ട്രപിതാവേ നമ: കവിത , സൂസൻ പാലാത്ര

Oct 2, 2021 - 13:27
Mar 18, 2023 - 14:51
 0  328
മഹാത്മാവേ  രാഷ്ട്രപിതാവേ നമ: കവിത ,  സൂസൻ പാലാത്ര

 

    ഗാന്ധിജയന്തി ആശംസകൾ 

 

 

 

പവാസങ്ങളെത്രയ്നുഷ്ഠിച്ചു

മർദ്ദനങ്ങളെത്രയേറ്റുവാങ്ങി

പ്രേയസിയെക്കൊണ്ടു

പോലും തോട്ടിപ്പണി

എടുപ്പിച്ചിട്ടാ നല്ലവക്കീൽ

മാനാഭിമാനമോർക്കാതെ

എളിയജനത്തിൻ രക്ഷയ്ക്കായ്

എളിമയോടങ്ങു ജീവിച്ചല്ലോ

ഭാരതമക്കളെ നിങ്ങൾ

മറക്കുമോയീയർദ്ധ

നഗ്‌നനാം ഫക്കീറിനെ

സ്ഥാനമോഹം ലവലേശമില്ലാതെ

മതേതരത്വത്തിനായി

നിലകൊണ്ടെങ്കിലും

പ്രാർത്ഥനാനിരതനായ

വേളയിൽ

മതഭ്രാന്തിളകിയൊരു

ദുഷ്ടനാജ്ജീവിതവുമാനല്ല

പ്രവൃത്തികളും നിർദ്ദയം

ക്ഷണത്തിലില്ലാതാക്കി

 

മഹാത്മാവേ!

രാഷ്ട്രപിതാവേ!

അങ്ങേയെന്നും നമിച്ചിടുന്നീ 

ഭാരത മക്കൾ!