ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര നീക്കം
ഡൽഹി: എല്ലാ മൊബൈൽ ഫോണുകളിലും കേന്ദത ടെലികോം ഡിപ്പാർട്ട്മെൻ്റിൻ്റെ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാൻ കേന്ദ്രത്തിൻ്റെ നീക്കം. പുതിയ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദേശം ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്രം നൽകി. 90 ദിവസത്തിനകം എല്ലാ ഫോണുകളിലും പ്രീഇൻസ്റ്റാൾഡ് ആയി ആപ്പ് ലഭിക്കണമെന്നാണ് കേന്ദ്രം നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മൊബൈൽ നിർമ്മാണ കമ്പിനികൾ ഇതുവരെ പ്രിതികരിച്ചിട്ടില്ല. സൈബർ തട്ടിപ്പ് പ്രതിരോധിക്കാനാണ് ആപ്പെന്ന് കേന്ദ്രത്തിൻ്റെ വിശദീകരണം.