ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍
ന്യൂഡൽഹി: ബിഹാർ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. പീപ്പിൾസ് പൾസ്, പീപ്പിൾസ് ഇൻസൈറ്റ് എന്നീ ഏജൻസികൾ ഉൾപ്പെടെ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം അനുസരിച്ച് ബിജെപിയും ജെഡിയുവും ഭാഗമായ ദേശീയ ജനാധിപത്യ സഖ്യം ബീഹാറിൽ അധികാരം നിലനിർത്തുമെന്നും എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് പരിമിതമായ സീറ്റുകൾ മാത്രമാകും ലഭിക്കുകയെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.
ജെവിസി സർവേ
എൻഡിഎ–135–150
ഇന്ത്യാ സഖ്യം–88–103
മറ്റുള്ളവർ–3–7
ഭാസ്കർ സർവേ
എൻഡിഎ–145–160
ഇന്ത്യാ സഖ്യം–73–91
മറ്റുള്ളവർ–5–10
മാട്രിസ് എക്സിറ്റ് പോൾ സർവേ
എൻഡിഎ–147–167
ഇന്ത്യാ സഖ്യം–70–90
മറ്റുള്ളവർ–0
പീപ്പിൾസ് ഇൻസൈറ്റ്
എൻഡിഎ–133–148
ഇന്ത്യാ സഖ്യം–87–102
മറ്റുള്ളവർ–3–6
പീപ്പിൾസ് പൾസ് സർവേ
എൻഡിഎ– 133–159
ഇന്ത്യാ സഖ്യം– 75-101
മറ്റുള്ളവർ –2–8
രണ്ട് ഘട്ടങ്ങളായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ടമായ ഇന്ന് 67 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു