എസ് പി അര്‍ദ്ധരാത്രി മോശം സന്ദേശങ്ങൾ അയച്ചെന്ന് വനിതാ എസ്‌ഐമാര്‍ ; എസ്‌ഐമാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് എസ്പി : പരാതിയിൽ അന്വേഷണം

തിരുവനന്തപുരം : ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിത എസ്ഐമാർ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയക്കുന്നതായാണ് വനിത എസ്ഐമാർ പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫ് അന്വേഷണം നടത്തും.
ഇതേസമയം വനിതാ എസ്‌ഐമാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്പി വി ജി വിനോദ് കുമാര്‍ രംഗത്തെത്തി. വനിതാ എസ്‌ഐമാര്‍ക്ക് താന്‍ മോശം സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങള്‍ മാത്രമാണ് അയച്ചതെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം വിശദീകരിക്കുന്നു. പോഷ് ആക്ടിന്റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിക്കണം.വനിതാ എസ്‌ഐമാര്‍ക്കെതിരെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെടുന്നു. പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നു വിനോദ് കുമാര്‍. പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്‌ഐമാരാണ് എസ്പി വിനോദ് കുമാറിനെതിരെ പരാതി നല്‍കിയത്.
എസ്പി വി.ജി.വിനോദ് കുമാര്‍ അര്‍ദ്ധരാത്രിയില്‍ സന്ദേശയങ്ങളയച്ചെന്നാണ് പരാതി. ഇക്കാര്യം ഒരു ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം ഈ ഡിവൈഎസ്പിയെയും മാനസികമായി എസ്പി പീഡിപ്പിച്ചുവെന്നാണ് റെയ്ഞ്ച് ഡിഐജി അജീതാ ബീഗത്തിന് വനിതാ എസ്‌ഐമാര്‍ നല്‍കിയ പരാതി. വനിതാ എസ്‌ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡിഐജി ശുപാര്‍ശ ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫിനോട് വിശദ അന്വേഷണം നടത്താന്‍ ഡിജിപി ആവശ്യപ്പെട്ടത്.
വനിതാ എസ്ഐമാരുടെ പരാതിയിൽ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ ശുപാർശ പ്രകാരമാണ് മെറിൻ ജോസഫിനെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാർശ ചെയ്തിട്ടുള്ളത്.
ഐപിഎസ് ഉദ്യോഗസ്ഥനെതിരായ വനിത എസ്ഐമാരുടെ പരാതിയെ തുടർന്ന് അതീവ രഹസ്യമായായിരുന്നു ഡിഐജി അജിത ബീഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്. രണ്ട് വനിത എസ്ഐ മാരാണ് പരാതി നൽകിയിരുന്നത്. തെക്കൻ ജില്ലകളിലൊന്നിൽ മുൻപ് ജില്ലാ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഐപിഎസ് ഉദ്യോഗസ്ഥൻ. നിലവിൽ ഈ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് പൊലീസ് സേനയിൽ ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ്.