മോദി നല്ല മനുഷ്യൻ, തന്നോട് നേരിയ അതൃപ്തി: റഷ്യയുമായി വ്യാപാരം തുടരാനാണ് തീരുമാനമെങ്കിൽ അതവർക്ക് നല്ലതായിരിക്കില്ലെന്നും ട്രംപ്

Jan 7, 2026 - 20:11
Jan 7, 2026 - 20:19
 0  8
മോദി നല്ല മനുഷ്യൻ, തന്നോട് നേരിയ അതൃപ്തി:   റഷ്യയുമായി  വ്യാപാരം തുടരാനാണ് തീരുമാനമെങ്കിൽ അതവർക്ക് നല്ലതായിരിക്കില്ലെന്നും ട്രംപ്

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നോട് അതൃപ്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ചൊവ്വാഴ്ച വാഷിങ്ടണിൽ നടന്ന പാർട്ടി പരിപാടിക്കിടെയായിരുന്നു ട്രംപിന്‍റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെ കാണാൻ വന്നിരുന്നു.
സാർ താങ്കളുടെ അടുത്തേക്ക് വന്നോട്ടെ എന്ന് എന്നോട് ചോദിച്ചു. എനിക്ക് അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

എന്നാൽ എന്നോടോപ്പമുള്ള നിമിഷങ്ങളിൽ അദ്ദേഹം അത്ര തൃപ്തനല്ലെന്നാണ് തോന്നിയത്. ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവയായിരിക്കും കാരണം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അവർ നിയന്ത്രണം വരുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. 

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ താൻ തൃപ്തനല്ലെന്ന് മോദിക്ക് അറിയാം. അടിസ്ഥാനപരമായി നല്ല മനുഷ്യനാണ് മോദി. അവരിനിയും വ്യാപാരം തുടരാനാണ് തീരുമാനമെങ്കിൽ അതവർക്ക് നല്ലതായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ആവശ്യപ്പെട്ട അപ്പാഷെ ഹെലികോപ്റ്ററുകൾ നൽകാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. 5 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യ 68 അപ്പാഷെ ഹെലികോപ്പ്റ്ററുകൾ ഓർഡർ ചെയ്തത്