കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ ഇനി  റോബോട്ടുകളും!

Aug 17, 2025 - 18:56
Aug 17, 2025 - 19:01
 0  30
 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ ഇനി  റോബോട്ടുകളും!

  മനുഷ്യരെ പോലെ ഇനി റോബോട്ടുകളും  കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ  കഴിവുള്ള ലോകത്തെ ആദ്യത്തെ റോബോട്ടുകളെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ചെെനീസ്  ശാസ്ത്രജ്ഞർ.
 ഗർഭധാരണം മുതല്‍ പ്ര സവം വരെ  മുഴുവൻ പ്രക്രിയകളും പൂർത്തിയാക്കാൻ ഈ റോബോട്ടിന് കഴിയുമെന്ന്  ശാസ്ത്രജ്ഞർ അവകാശപ്പെടുന്നതായി   ദി ടെലിഗ്രാഫ് റിപ്പോർട്ട്പറയുന്നു . എന്നാല്‍ ഇതിലെ ബീജസങ്കലനം എങ്ങനെയാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടില്ല.


 സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. ഷാങ് ക്വിഫെങ്കിന്റെ നേതൃത്വത്തിലുള്ള കെെവ ടെക്നോളജിയിലാണ് ഈ റോബോട്ടിനെ വികസിപ്പിക്കുന്നത്. ഈ പരീക്ഷണം വിജയമായാല്‍ വന്ധ്യതയ്ക്കും ഗർഭം ധരിക്കാൻ ആഗ്രഹിക്കാത്ത വ്യക്തികള്‍ക്കും ഇത് ഉപകരിക്കുമെന്നാണ് വാദം. കൃത്രിമ ഗർഭപാത്രവുമായി വരുന്ന ഈ റോബോട്ടിന് ഒരു ഹോസ് വഴി പോഷകങ്ങള്‍ നൽകും കുഞ്ഞുങ്ങളെ പരിപാലിക്കുന്ന  ഇൻകുബേറ്ററുകള്‍ പോലെയല്ല, മറിച്ച്‌ ബീജസങ്കലനം മുതല്‍ പ്രസവം വരെയുള്ള മുഴുവൻ ഘട്ടങ്ങളും പുനരാവിഷ്കരിക്കാൻ ഇതിന് സാധിക്കുമെന്നാണ്  റിപ്പോർട്ടുകൾ .