സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ 'ഭാരത്' അരി വില്‍പ്പന തുടങ്ങി : വില കിലോയ്ക്ക് 29 രൂപ

സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ 'ഭാരത്' അരി വില്‍പ്പന തുടങ്ങി  : വില കിലോയ്ക്ക് 29 രൂപ

തൃശൂര്‍: വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ'ഭാരത്' അരിവില്‍പ്പന സംസ്ഥാനത്ത് ആരംഭിച്ചു.

തൃശൂരില്‍ 29 രുപ നിരക്കില്‍ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വില്‍പ്പന നടത്തി. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതല്‍ വാഹനങ്ങളില്‍ വിതരണം തുടങ്ങും

അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്.

തൃശൂരില്‍ 10 വാഹനങ്ങള്‍ 'ഭാരത'് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്.