കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ണ്ണൂര്‍: പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ  ക്രൂരമായി മർദിച്ചു .

മാടായിപ്പാറ പാളയം മൈതാനത്ത് കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്ബിലേക്ക് പോകുന്നതിനിടയിലാണ് ജില്ല വെസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാലിന്റെയും മഹിത മോഹന്റെയും നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥരും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്ന് പ്രവര്‍ത്തകരെ തടഞ്ഞു. ബസ് കടന്നുപോയതോടെയാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. സുധീഷ് വെള്ളച്ചാലിന് അടക്കം തലക്ക് പരിക്കേറ്റു. പൂച്ചട്ടികളും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ പ്രവര്‍ത്തകരെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.