നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കനേഡിയന്‍ പൊലീസ്

നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കനേഡിയന്‍ പൊലീസ്

ല്‍ഹി: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കനേഡിയന്‍ പൊലീസ്.

നിജ്ജാറിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ് ഇവർ മൂന്നുപേരുമെന്നാണ് സംശയിക്കുന്നത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധവും വളരെ മോശപ്പെട്ട രീതിയിലേക്ക് മാറിയിരുന്നു.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ച്‌ രംഗത്ത് വന്നു. കൊലപാകത്തില്‍ "ഇന്ത്യൻ ഏജൻ്റുമാർക്ക്" പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. ഇതിനെതിരെ ശക്തമായ മറുപടിയുമായി ഇന്ത്യയും രംഗത്ത് വന്നു. അസംബന്ധമായ പ്രസ്താവനയാണ് ഇതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

കരണ്‍ ബ്രാർ (22), കമല്‍പ്രീത് സിംഗ് (22), കരണ്‍പ്രീത് സിംഗ് (22) എന്നിവരാണ് അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാർ. മൂന്ന് മുതല്‍ അഞ്ച് വർഷം വരെയായി ആല്‍ബർട്ടയില്‍ താമസിക്കുന്നവരാണ് ഇവരെന്നാണ് സംയോജിത അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന സൂപ്രണ്ട് മൻദീപ് മൂക്കർ പറഞ്ഞു. ഇവരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരാരും രാജ്യത്തെ സ്ഥിരതാമസക്കാരുമല്ല.