ജെഡിഎസില്‍ നിന്ന് സി കെ നാണുവിനെ പുറത്താക്കി

ജെഡിഎസില്‍ നിന്ന് സി കെ നാണുവിനെ പുറത്താക്കി

ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിനെ പുറത്താക്കി. സമാന്തരദേശീയ കൗണ്‍സില്‍ വിളിച്ചതിനാണ്  നടപടി.

ജെഡിഎസില്‍ നിന്ന് നാണുവിനെ പുറത്താക്കിയ വിവരം എച്ച്‌ ഡി ദേവഗൗഡയാണ് ഔദ്യോഗികമായി അറിയിച്ചത്.

ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നാണ് നാണുവിനെ പുറത്താക്കിയത്. എച്ച്‌ ഡി ദേവഗൗഡയുടെയും മകൻ കുമാരസ്വാമിയുടെയും ബിജെപിയുമായുള്ള സഖ്യം ജെഡിഎസ് ഘടകങ്ങളെ വെട്ടിലാക്കുന്നതിനിടെ കൃത്യമായ തീരുമാനമെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സംസ്ഥാന ഘടകം.

സി കെ നാണു ഇതിനിടെ കര്‍ണാടകയിലെ ജെഡിഎസ് അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിമുമായി ചേര്‍ന്നുകൊണ്ട് കണ്‍വെൻഷൻ വിളിച്ചിരുന്നു. സി കെ നാണുവിന് ഇത്തരത്തില്‍ സമാന്തരയോഗം വിളിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഡിഎസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയത്.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും കണ്‍വെൻഷൻ തീരുമാനവുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഇബ്രാഹിമിന്റെയും സി കെ നാണുവിന്റെയും തീരുമാനം.