തരിണിക്ക് താലി ചാർത്തി നടൻ കാളിദാസ് ജയറാം

താരദമ്പതിമാരായ ജയറാമിന്റേയും പാർവ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു.
ഇരുവരുടേയും ദീർഘകാലമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്.
മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി, ഗോകുൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.