നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ ആണ് വരൻ. പ്രണയ വിവാഹമാണ് ഇരുവരുടെയും.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. നേടിയിരുന്നു.ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ.
കൂടാതെ നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. 2019 ല്‍ റിലീസ് ചെയ്ത ജീംബൂബയാണ് രാഹുലിന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ ചിത്രം.