രസഗുള തീര്‍ന്നതിന് പിന്നാലെ കൂട്ടയടി; വിവാഹ സല്‍ക്കാരത്തിനെത്തിയ ആറുപേര്‍ ആശുപത്രിയില്‍

രസഗുള തീര്‍ന്നതിന് പിന്നാലെ കൂട്ടയടി; വിവാഹ സല്‍ക്കാരത്തിനെത്തിയ ആറുപേര്‍ ആശുപത്രിയില്‍

ഗ്ര: രസഗുള തീര്‍ന്നെന്ന് പറഞ്ഞതിന്  പിന്നാലെ വിവാഹ സൽക്കാര ചടങ്ങിൽ  കൂട്ടയടി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.

പാതിരാത്രിയുണ്ടായ അടിപിടിയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.

ആഗ്ര സ്വദേശിയായ ബ്രിജ്ജൻ ഖുഷ്വാഹ എന്നയാളുടെ വീട്ടില്‍ നടന്ന ചടങ്ങിനിടെ രസഗുള തീര്‍ന്നുവെന്ന് ഒരാള്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഷംസാബാദ് പൊലീസ് സ്‌റ്റേഷൻ എസ് എച്ച്‌ ഒ അനില്‍ ശര്‍മ്മ പറഞ്ഞു.

രസഗുളയെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് കൂട്ടയടിയുണ്ടായത്. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പാതിരാത്രിയിലെ തമ്മിലടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭഗവാൻ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധര്‍മേന്ദ്ര, പവൻ എന്നിവരുടെ സ്ഥിതി ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്