പാർട്ടി ചർച്ച ചെയ്യും മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം; രാജു എബ്രഹാമിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി

Jan 7, 2026 - 20:24
 0  9
പാർട്ടി ചർച്ച ചെയ്യും മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം; രാജു എബ്രഹാമിനോട്  സംസ്ഥാന നേതൃത്വം വിശദീകരണം തേടി
പത്തനംതിട്ട: പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി വ്യക്തമായ സൂചന നൽകിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന നേതൃത്വം രാജു എബ്രഹാമിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സെന്റർ ആണ് രാജു എബ്രഹാമിനോട് വിശദീകരണം തേടിയത്. ഏത് ഘടകത്തിൽ ചർച്ച ചെയ്തു? ചർച്ചചെയ്യും മുൻപ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാർത്ഥികളെ കുറിച്ച് സംസാരിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്കാണ് വിശദീകരണം നൽകേണ്ടത്.
‌കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ആളാണ് വീണാ ജോർജെന്നും അതുകൊണ്ടുതന്നെ ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കിയിരുന്നു